Nature

​വീട്ടി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ച നി​ല​യി​ല്‍

ചി​ങ്ങ​വ​നം : വീ​ട്ടി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാൾ മ​രി​ച്ച നി​ല​യി​ല്‍ . പ​ന​ച്ചി​ക്കാ​ട്, പൂ​വ​ന്‍​തു​രു​ത്ത്, ലാ​വ​ണ്യ​ത്തി​ല്‍ മ​ധു(45)​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് .

ക​ഴി​ഞ്ഞ 26ന് ​ദു​ബാ​യി​യി​ല്‍​നി​ന്നും വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു മധു . ശ​നി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന മ​ധു​വി​നെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത് . തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും വി​വ​രം അ​റി​യി​ച്ചു . മധുവിന് ക​ര​ള്‍, ഷു​ഗ​ര്‍, പ്ര​ഷ​ര്‍, ഫി​ക്സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു . ഇയാളുടെ കോ​വി​ഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ അറിയിച്ചു .

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ ഇ​ന്‍​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ക്കു​ക​യു​ള്ളു എന്ന് അധികൃതർ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.