Nature

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്

ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത് ആയി . നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെ മറികടന്നാണ് മൂന്നാമതായത് . ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷം കടന്നു .

ഇ​ന്ത്യ നി​ല​വി​ല്‍ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പി​ന്നി​ലാ​ണ്. ബ്ര​സീ​ലി​ല്‍ 15 ല​ക്ഷത്തിനും അ​മേ​രി​ക്ക​യി​ല്‍ 28 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റി​ക്കോ​ര്‍​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 25,000 കേ​സു​ക​ള്‍ ആണ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ 132, 382 പേരും, ബ്രസീലില്‍ 64,365 പേരുമാണ് മരിച്ചത് . അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച്‌ ഇന്ത്യയില്‍ മരണസംഖ്യ കുറവാണ് . 19,692 പേരാണ് ഇതുവരെ മരിച്ചത് . രാജ്യത്ത് 24 മണിക്കൂറിനിടെ 613 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

മ​ഹാ​രാ​ഷ്ട്ര​യിലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് . ഇ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഏ​ഴാ​യി​ര​ത്തി​ല​ധി​കം പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു . ത​മി​ഴ്നാ​ട്ടി​ല്‍ 4,200 ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പു​തു​താ​യി കോവിഡ് ബാ​ധി​ച്ച​പ്പോ​ള്‍ ഡ​ല്‍​ഹി​യി​ല്‍ 2,500 ല്‍ ​അ​ധി​കം പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോഗബാധ സ്ഥി​രീ​ക​രി​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.