Nature

മിസ്സോറമില്‍ വീണ്ടും ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

ഐസ്വാള്‍: മിസ്സോറമില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. മിസ്സോറമിലെ ചഫായി മേഖലയിലാണ് ഭൂചനലനം രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഒരുമാസമായി തുടര്‍ച്ചയായ ഭൂചലനമാണ് മിസ്സോറമില്‍ അനുഭവപ്പെടുന്നത്. നേരത്തെയും മിസ്സോറമിലെ ചഫായി മേഖലയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തമായി രാജ്യത്തിന്റെ പലഭാഗത്തും ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഡല്‍ഹി, മേഘാലയ, ജമ്മുകശ്മീര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെല്ലാം നിരന്തരമായി ഭൂചലനം അനുഭവപ്പെടുന്നുണ്ട്. കൊറോണ വ്യാപനത്തിനിടയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളില്‍ ആശങ്ക ഉയർത്തുന്നുണ്ട്‌.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.