Nature

കാനം രാജേന്ദ്രന്‍റെ വാക്ക് ആത്മാര്‍ഥമെങ്കില്‍ മുന്നണി വിട്ട് പുറത്ത് വരണം; എം.കെ പ്രേമചന്ദ്രന്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശവുമായി എം.കെ പ്രേമചന്ദ്രന്‍ എംപി. കാനം രാജേന്ദ്രന്‍റെ വാക്ക് ആത്മാര്‍ഥമെങ്കില്‍ മുന്നണി വിട്ട് പുറത്ത് വരണം. 1960-70 വരെ കാലത്ത് യോജിച്ച് പോയതുപോലെ പ്രവര്‍ത്തിക്കാമെന്നും പ്രേമചന്ദ്രന്‍ പറ‍ഞ്ഞു.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വിപുലീകരിക്കേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് നേടിയെടുത്ത സ്ഥാനം ഉപേക്ഷിക്കട്ടെയെന്നും കാനം പറഞ്ഞു.

നിലപാട് കടുപ്പിച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ലേ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്‍ക്കും വേണ്ടിയാണെന്ന മറുപടിയാണ് കാനം നല്‍കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.