Nature

രാജ്യത്ത് 24 മണിക്കൂറിനിടെ 25,000 പേർക്ക് രോഗം; റഷ്യയെ മറികടന്നേക്കും

രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 6,73,165 ആയി ഉയർന്നു. ഇന്നലെ മാത്രം 613 പേർ രോഗം ബാധിച്ച് മരിച്ചു.

അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 4 ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 7074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗവ്യാപനം ഈ വിധമെങ്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.