Times Kerala

മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ നസീബയെ എൻസിപി എൻവൈസി ആദരിച്ചു

 
മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ നസീബയെ എൻസിപി എൻവൈസി ആദരിച്ചു

നൊച്ചിമ ഗവണ്മെന്റ്ഹൈസ്കൂൾ നിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളായ നസീബ ഉമ്മർ, അഭിനവ് സാബു, അയന ഉണ്ണി, നന്ദന സജീവ് എന്നിവരെ എൻവൈസി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ സമ്മാനിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ സ്വപ്ന ഉണ്ണിയുടേയും, എടത്തല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും സേവന ലൈബ്രറി പ്രസിഡൻ്റുമായ പി സി ഉണ്ണിയുടേയും മകളാണ്. എൻവൈസി ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെർബിൻ കൊറയ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌കർ സലാം, എൻസിപി ആലുവ ബ്ലോക്ക്‌ സെക്രട്ടറി അബ്ദുൾ ജബ്ബാർ, ഹാരിസ് മിയ, അഷ്‌കർ, ചിക്കു, നെഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു.

Related Topics

Share this story