Times Kerala

സുമംഗലികളായ സ്ത്രീകളേക്കാല്‍ സന്തോഷമനുഭവിക്കുന്നത് വിധവകള്‍

 

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍ കരഞ്ഞും ഏകാന്ത ജീവിതം നയിച്ചും എങ്ങനെയോ ജീവിതം തളളിക്കുകയായിരിക്കും. സുമംഗലികളായ സ്ത്രീകളെ കാണുമ്പോള്‍ പഴയ ഓര്‍മകളിലൂടെ നടന്ന് കൂടുതല്‍ ഏകാന്തതയിലേക്ക് നടന്നടുക്കും…. ഇങ്ങനയൊക്കെയാണ് വിധവ എന്നു കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലരും ഓര്‍ക്കുക. എന്നാല്‍ ഇറ്റലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് പഡോവയുടെ ഒരു പഠനഫലം ഇത്തരം ധാരണകളെ പൊളിച്ചടുക്കുന്നതാണ്. ഭര്‍ത്താവ് ജീവിച്ചിരിയ്ക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളാണ് കൂടുതല്‍ മാനസിക സന്തോഷം അനുഭവിയ്ക്കുന്നതെന്ന് പുതിയ കണ്ടെത്തല്‍.

ഇറ്റലിയിലെ 1154 സ്ത്രീകളിലും 733 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. എന്നാല്‍ ഭാര്യമാര്‍ മരണപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ കാര്യം നേരെ തിരിച്ചാണെന്നും പഠനം കണ്ടെത്തി. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൂടുതല്‍ ആശ്രയിക്കുന്നതിനാലാണ് ഇത്. കൂടാതെ, ഭാര്യ വീട്ടിലുണ്ടെങ്കില്‍ ഭര്‍ത്താക്കന്മാര്‍ വളരെ ഫ്രീയായിരിക്കുമെന്നും ഭാര്യയുടെ മരണത്തോടെ അവരില്‍ ഉത്തരവാദിത്വം കൂടുന്നുവെന്നും കണ്ടെത്തി.

വിധവകള്‍ മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇരുപത്തി മൂന്നു ശതമാനം കൂടുതല്‍ സന്തുഷ്ടരാണ് എന്നാണ് പഠനം തെളിയിയ്ക്കുന്നത്. ഒറ്റയ്ക്ക് താമസിയ്ക്കുന്ന സ്ത്രീകള്‍ കുടുംബിനികളെക്കാള്‍ കൂടുതല്‍ സമാധാനത്തോടെ ജീവിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. വിവാഹിതരേക്കാല്‍ സമ്മര്‍ദം കുറഞ്ഞ ജീവിതമാര്‍ വിധവകളും അവിവാഹിതകളും അനുഭവിക്കുന്നതെന്നും പഠനം പറയുന്നു.

Related Topics

Share this story