Nature

കോവിഡ് ; തൃശൂരില്‍ ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു  

തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കൊല്ലത്ത്‌ നിന്ന് വന്ന ബി.എസ്.എഫ് ജവാന്‍മാരാണ്. കൊല്ലത്ത് നിന്നും ജൂണ്‍ 22 ന് എത്തിയ 53 കാരനും ജൂണ്‍ 26 ന് കൊല്ലത്ത് നിന്ന് വന്ന 52 കാരനുമാണ് രോഗം സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്‍മാര്‍ .

ജൂണ്‍ 13 ന് മുംബൈയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി, ജൂണ്‍ 30 ന് ബംഗളൂരുവില്‍നിന്ന് വന്ന കുന്നംകുളം സ്വദേശി , ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി, ജൂണ്‍ 25 ന് സൗദിയില്‍ നിന്നു വന്ന എടക്കഴിയൂര്‍ സ്വദേശി, ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി, ജൂണ്‍ 21 ന് ബഹ്‌റൈനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി, ജൂണ്‍ 20 ന് ഒമാനില്‍ നിന്ന് വന്ന വടൂക്കര സ്വദേശി, ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശിനി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ ഇന്ന് 12 പേര്‍ രോഗമുക്തി നേടി . 188 പേരാണ് തൃശൂരില്‍ നിലവില്‍ ചികിത്സയിലുള്ളത് . 455 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 18308 പേരാണ് തൃശൂരില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് . ഇവരില്‍ 18091 പേര്‍ വീടുകളിലും 217 പേര്‍ ആശുപത്രികളിലുമാണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.