Times Kerala

ട്രാൻസ്ജെൻഡർ യുവതികള്‍ക്ക് നേരെ വെടിവെപ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു; അക്രമത്തിന് പിന്നിൽ വാടകക്കൊലയാളികളെന്ന് പോലീസ്

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാൻസ്ജെൻഡർ യുവതികള്‍ക്ക് നേരെ വെടിവെപ്പ്. ബൈക്കില്‍ എത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. ആക്രമണത്തിൽ ശാലു, ആലിയ എന്നീ ട്രാൻസ്ജെൻഡർ യുവതികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഛത്തർപൂർ റോഡിലെ ഭാട്ടിയ കലൻ ഗ്രാമത്തിന് സമീപമാണ് സംഭവം.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസ് പ്രതികളെ പിന്തുടർന്ന് പിടികൂടി. ദക്ഷിണ ഡൽഹി സ്വദേശികളായ മുകേഷ് (24), കപിൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വാടക കൊലയാളികളാണെന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ പൊലീസിന് നേരെയും വെടിയുതിര്‍ത്തതായും, പ്രതികളില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story