Times Kerala

പതിനാലുവയസുകാരിയെ വീട്ടിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്‌സംഗം ചെയ്തു; പ്രതിയുടെ സുഹൃത്തക്കൾ ചേർന്ന് മർദിച്ചു അവശയാക്കി; മൂന്നു പേർക്കെതിരെ കേസ്

 
പതിനാലുവയസുകാരിയെ വീട്ടിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്‌സംഗം ചെയ്തു; പ്രതിയുടെ സുഹൃത്തക്കൾ ചേർന്ന് മർദിച്ചു അവശയാക്കി; മൂന്നു പേർക്കെതിരെ കേസ്

ലക്‌നൗ: പതിനാലുവയസുകാരിയെ ബലാത്സംഗത്തിന് ശേഷം മർദിച്ചു അവശയാക്കി. മുസാഫർനഗറിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കുട്ടിയെ ബലാത്‌സംഗം ചെയ്തയാൾക്കും മർദിച്ച മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയും സഹോദരിയും ഉറങ്ങുന്ന സമയത്ത് പ്രതികൾ വീട്ടിനുള്ളിൽ കടന്ന ശേഷം പെൺകുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് മറ്റ് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ മർദിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

Related Topics

Share this story