Times Kerala

തിരുവനന്തപുരം ജില്ല ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക്.? യാത്രാ പശ്ചാത്തലമില്ലാത്തവർക്കും കോവിഡ്.!!

 
തിരുവനന്തപുരം ജില്ല ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക്.? യാത്രാ പശ്ചാത്തലമില്ലാത്തവർക്കും കോവിഡ്.!!

തിരുവനന്തപുരം: ജില്ലയിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാകുന്നു. ഇന്ന് ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 അഥിരീകരിച്ചു. അതേസമയം, ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ പതിനാറോളം പേർക്ക് യാത്രാപശ്ചാത്തലമില്ലെന്നത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. സാഹചര്യത്തിൽകർശന നടപടികളിലേക്ക് ജില്ലാഭരണകൂടം കടക്കുമെന്നാണ് റിപ്പോർട്ട്. ജില്ലയിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വേണ്ടിവന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് രാവിലെ സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം രുക്ഷമാകുന്നുവെന്നും, സ്ഥിതി അതിസങ്കീർണമാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു അഗ്നിപർവതത്തിന് മുകളിലാണ് തലസ്ഥാനമെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലാണ്. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് പറയാനാകില്ല.

Related Topics

Share this story