Nature

കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം വധിച്ച രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ച രണ്ട് ഭീകരര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു . ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായി ഭീകരരില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി .

കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് . തുടര്‍ച്ചയായി ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് . അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് . ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച്‌ കൊണ്ടുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇവരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു . ശ്രീനഗറിലെ സി.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് . മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് സംസ്‌കരിക്കുന്നത് . നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ബാരാമുള്ളയില്‍ സംസ്‌കരിക്കുമെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.