Times Kerala

മസാല ഇടിയപ്പം

 
മസാല ഇടിയപ്പം

ആവശ്യമുള്ള സാധനങ്ങൾ
ഇടിയപ്പം – 1 കപ്പ്‌
സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചർ ഗാർലിക് പേസ്റ്റ് – 1 tsp
തക്കാളി – 1 എണ്ണം ചെറുതായി അറിഞ്ഞത്
മഞ്ഞൾ പൊടി – 1 നുള്ള്
മുളക് പൊടി – 1/2 tsp
ഗരം മസാല – 1/2 tsp
മല്ലി ഇല അരിഞ്ഞത് – 1 tbsp
ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ – 2tsp
ജീരകം – 1/2 tsp
കറുവ പട്ട – 1/4 ഇഞ്ച്‌ കഷണം
ഗ്രാമ്പൂ – 2 എണ്ണം
കറി വേപ്പില – 1 തണ്ട്

ഇടിയപ്പം ചെറുതായി ഉടച്ചു എടുക്കുക , രണ്ടാമത്തെ ചേരുവകൾ എണ്ണ ചൂടാക്കി അതിൽ മൂപ്പികുക അതിലേയ്ക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് , സവാള , ഇട്ട് വഴറ്റുക , തക്കാളി ഇടുക , മഞ്ഞൾ പൊടി,മുളക് പൊടി , ഗരം മസാല , ഉപ്പ് ഇവ ചേർത്ത് ഇളക്കുക പാകം ശരി ആയാൽ ഇടിയപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി , മുകളിൽ മല്ലി ഇല വിതറുക , ഇനി ചൂടോടെ കഴിച്ചോളു – 2 പേർക്ക് കഴിക്കാം.
കടപ്പാട് : ഫേസ്ബുക്ക്

Related Topics

Share this story