Times Kerala

സിഖ് കലാപ കേസിലെ പ്രതി മഹേന്ദർ യാദവ് കൊവിഡ് ബാധിച്ച് മരിച്ചു

 
സിഖ് കലാപ കേസിലെ പ്രതി മഹേന്ദർ യാദവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുൻ എംഎല്‍എയും സിഖ് കലാപ കേസിലെ പ്രതിയുമായ മഹേന്ദർ യാദവ് (70) കൊവിഡ് ബാധിച്ച് മരിച്ചു. മൺഡോലി ജയിലില്‍ തടവ് ശിക്ഷയിലായിരുന്ന മഹേന്ദർ യാദവ് കൊവിഡ് മൂലം ചികിത്സയിലായിരുന്നു. ജൂൺ 26നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലം നിയോജക മണ്ഡലത്തിലെ മുൻ എംഎല്‍എ ആയിരുന്ന യാദവ് 1984ലെ സിഖ് കലാപ കേസുമായി ബന്ധപ്പെട്ട് പത്ത് വർഷം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

Related Topics

Share this story