Times Kerala

പ്ലാസ്മ തെറാപ്പി ഫലം കണ്ടു.! ചക്കരക്കല്ല് സ്വദേശി കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി

 
പ്ലാസ്മ തെറാപ്പി ഫലം കണ്ടു.! ചക്കരക്കല്ല് സ്വദേശി കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി

കണ്ണൂർ: പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54കാരൻ  പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് രോഗമുക്തി നേടി . ചക്കരക്കൽ കൂടാളി സ്വദേശി ബൈജു ( 54) ആണ് രോഗമുക്തി നേടിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയത്. കുവൈത്തിൽ നിന്ന് നാട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം.  കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ നിന്ന് ആദ്യമായിട്ടാണ് ഒരു കൊവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകുന്നത്.രണ്ട് ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി കൊവിഡ് സെന്‍ററിൽ നിന്ന് ജൂൺ 20നാണ് പരിയാരത്ത് എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഉന്നത മെഡിക്കൽ വിദഗ്ധരുൾപ്പടെയുള്ളവരുമായി ആലോചിച്ചാണ് പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിച്ചത്.രിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും തയാറാക്കിയാണ് പ്രത്യേക ആംബുലൻസിൽ കൊണ്ടുവന്ന് രോഗിക്ക് ചികിത്സ നൽകിയത്.

Related Topics

Share this story