Nature

ഡല്‍ഹിയില്‍ ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബജാജ് ഇന്ന് ഉദ്ഘാടനം ചെയ്തു . സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ എന്ന പേരിട്ടിരിക്കുന്ന ആശുപത്രിയില്‍ 10,000 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത് .

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാനായാണ് ചത്താര്‍പുരില്‍ കെയര്‍ സെന്‍റര്‍ ആരംഭിച്ചിരിക്കുന്നത് . ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരേയും ഇവിടെ പ്രവേശിപ്പിക്കും .

1700 അടി നീളവും 700 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത് . ഇത് ഏകദേശം 20 ഫുട്ബോള്‍ ഗ്രൗണ്ടുകളുടെയത്രയും വലുപ്പമുണ്ടാകും . സൗത്ത് ഡല്‍ഹി ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനായിരിക്കും പ്രവര്‍ത്തന ചുമതല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.