Nature

ഇരവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . നെല്ലിപ്പൊയില്‍ ചവര്‍നാല്‍ ഷിനോയിയുടെ മകന്‍ ജെയിംസിന്റെ (20) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത് . വെള്ളിയാഴ്ച വൈകുന്നേരം പുല്ലൂരാംപാറ പത്തായപ്പാറകടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവെയാണ് ജെയിംസ് ഒഴുക്കില്‍പെട്ടത് കാണാതായത് . കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആദ്യം തിരച്ചില്‍ ആരംഭിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ തുടര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് 10 മണിയോടെ ആദ്യ ദിവസത്തെ തിരച്ചില്‍ ജെയിംസിനെ കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു . തുടര്‍ന്ന് ശനിയാഴ്ച വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചെങ്കലും മൃതദേഹം കണ്ടെത്താനായില്ല . പിന്നീട് ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് ജെയിംസിന്റെ മൃതദേഹം കണ്ടെത്തിയത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.