Nature

തിരുവനന്തപുരം വിമാനത്താവളത്തിൽ പീഡനക്കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: പീഡനക്കേസ് പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലായി . തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയും കണ്ണൂർ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. ഇന്നു രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ അറസ്റ്റുചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇയാളെ പൊലീസി​ന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത്  എത്തിയതിനാൽ ഇയാളെ ആദ്യം നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.