Times Kerala

ഇടുക്കിയിലെ ബെല്ലി ഡാൻസ്: യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ പ്രതിഫലം

 
ഇടുക്കിയിലെ ബെല്ലി ഡാൻസ്: യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ പ്രതിഫലം

തൊടുപുഴ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഇടുക്കി രാജാപ്പാറയിലെ റിസോർട്ടിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ വീതമാണ് പ്രതിഫലം നല്കിയിരുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ നിശാപാർട്ടിക്കായി 250 ലീറ്ററോളം മദ്യമെത്തിച്ചെന്ന വിവരത്തെത്തുടര്‍ന്ന് സംഭവത്തിൽ എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഞായറാഴ്ച രാത്രി 8 മണിമുതലാണ് റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്. രാഷ്ട്രീയക്കാരും പൊലീസുകാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ പാർട്ടിക്കെത്തിയെന്നാണ് വിവരം.

Related Topics

Share this story