Times Kerala

1965ലെ ചരിത്രം കോടിയേറി ബാലകൃഷ്ണൻ ഒന്നു കൂടി വായിച്ചു പഠിക്കണം ;സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

 
1965ലെ ചരിത്രം കോടിയേറി ബാലകൃഷ്ണൻ ഒന്നു കൂടി വായിച്ചു പഠിക്കണം ;സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനതപുരം : തങ്ങൾക്ക് പിന്തുണയുള്ളതുകൊണ്ട് തുടർ ഭരണം ഉറപ്പാക്കി എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി  .  സർവേയുകളുടെ  അടിസ്ഥാനത്തിലല്ല മുന്നണി പ്രവർത്തിക്കുന്നതെന്നും കാനം രാജേന്ദ്രൻ അറിയിച്ചു .

ജനങ്ങളുടെ ഇടയിൽ ഉള്ള സ്വാധീനം സിപിഐയ്ക്കും സിപിഎമ്മിനുമുണ്ട്. കോടിയേറി ബാലകൃഷ്ണൻ 65ലെ ചരിത്രം ഒന്നു കൂടി വായിച്ചു പഠിക്കാൻ ഉണ്ട് . വരുന്നവരേയും പോകുന്നവരെയും  മുന്നണിയിൽ  ഉൾപ്പെടുത്തിയല്ല പാർട്ടി  ശക്തിപ്പെടുത്തേണ്ടതെന്നും കാനം രാജേന്ദൻ കൂട്ടിച്ചേർത്തു .

Related Topics

Share this story