Times Kerala

നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും ആന്‍റിജന്‍ പരിശോധന നടത്തും ;മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 
നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും ആന്‍റിജന്‍ പരിശോധന നടത്തും ;മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനതപുരം ജില്ലയിലെ സ്ഥിതിഗതികള്‍ വളരെയധികം  സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രോഗ ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി . തിരുവനന്തപുരത്ത് നിയന്ത്രണം നടപടി  കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു .

 നിരവധി ഡോക്ടര്‍മാരുമായി വൈറസ് ബാധ സ്ഥിരീകരിച്ച  മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story