Nature

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ;രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത . രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു . ഒപ്പം കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, മഴ ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയര്‍ന്നു . ജലനിരപ്പ് 417 മീറ്ററില്‍ എത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളം 418 മീറ്റര്‍ ഉയരത്തില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ചാലക്കുടി പുഴയിലേയ്ക്ക് വെള്ളം ഒഴുക്കൂ എന്നും അധികൃതര്‍ പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.