Times Kerala

ദളിതരെ ഒപ്പം നിര്‍ത്താന്‍ ബിജെപി; കേന്ദ്രമന്ത്രിയുടെ ഉച്ചഭക്ഷണ പരിപാടി പഞ്ചനക്ഷത്ര ഹോട്ടലില്‍

 

പട്‌ന: ദളിതരുമായി പാര്‍ട്ടി അടുക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ ദളിതര്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ ഊണു കഴിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പട്‌നയില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു പരിപാടി. പട്‌നയിലെ ദളിത് ഭൂരിപക്ഷ പ്രദേശമായ ചീമ കോതിയില്‍ മരപ്പാലത്തിനുള്ള തറക്കല്ലിടാന്‍ എത്തിയതായിരുന്നു രവിശങ്കര്‍ പ്രസാദ്. ഇതിനു പിന്നാലെയാണ് ദളിതരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ച് ഊണ് കഴിച്ചത്.

ദളിത് പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും സര്‍ക്കാരിന്റെ ദളിത് ഉന്നമന പദ്ധതികളെക്കുറിച്ച് അവര്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് ദളിതര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയത്. അതേസമയം ബിജെപി യുവസംഘടന നടത്തിയ സമുദായ ഉച്ചഭക്ഷണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല. ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല. ഔദ്യോഗിക പരിപാടിയുള്ളതിനാല്‍ പങ്കെടുക്കില്ലെന്നും, സംഭവം വിവാദമാക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.ര്‍ദേശവും മുന്നോട്ടു വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രവിശങ്കര്‍ പ്രസാദ് ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്.

 

Related Topics

Share this story