Nature

സൗ​ദി​യി​ല്‍ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു ; ശ​നി​യാ​ഴ്ച 56 മ​ര​ണം

റി​യാ​ ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 56 പേ​ര്‍ മരിച്ചതോടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 1858 ആ​യി . സൗ​ദി അ​റ​ബ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണി​ത് . ശ​നി​യാ​ഴ്ച ആ​കെ വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം 205929 ആ​യി . 2642 പേ​ര്‍​ക്ക് കൂ​ടി രോ​ഗ​മു​ക്തി ആ​യ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 143256 ആ​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു . ഇ​പ്പോ​ള്‍ 60,815 രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത് . അ​തി​ല്‍ 2295 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. 4128 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച റി​യാ​ദി​ല്‍ 26 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജി​ദ്ദ​യി​ല്‍ 14 പേ​രും ഹൊ​ഫൂ​ഫി​ല്‍ 5 പേ​രും മ​ര​ണ​പ്പെ​ട്ടു. താ​യി​ഫ്, അ​ബ​ഹ, ജീ​സാ​ന്‍, സ​കാ​ക, ഹോ​ത്ത സു​ദൈ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ മ​ര​ണ​വും ബു​റൈ​ദ​യി​ല്‍ മൂ​ന്നും ഉ​നൈ​സാ​യി​ല്‍ ര​ണ്ടു പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി . 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ര ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ റി​യാ​ദി​ല്‍ ന​ട​ന്നു . ഇ​തോ​ടെ സൗ​ദി​യി​ല്‍ ന​ട​ന്ന പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 18 ല​ക്ഷം ക​ട​ന്നു . റി​യാ​ദി​ലെ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നു വ​രു​ന്ന​ത് ആ​ശ​ങ്ക ഉ​ണ​ര്‍​ത്തു​ന്നു . ജി​ദ്ദ​യി​ല്‍ 524 ഉം ​റി​യാ​ദി​ല്‍ 436 ഉം ​ആ​യി. മ​ക്ക​യി​ല്‍ ഇ​തു​വ​രെ 432 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.