Nature

പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു

തൃ​ശൂ​ര്‍ : ര​ണ്ടു ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തോടെ പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു . ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കു രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ് 416.55 മീ​റ്റ​റാ​ണ് . ക​ഴി​ഞ്ഞവ​ര്‍​ഷം ഇ​തേ ദി​വ​സം 414.40 മീ​റ്റ​റാ​യി​രു​ന്നു . ആ​കെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 43.44 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ള്‍ ഡാ​മി​ലു​ണ്ട് . ഇ​ന്ന​ലെ രാ​വി​ലെ 7 ​വ​രെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 28 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ലഭിച്ചത് . ഡാ​മി​ല്‍ ഏ​ഴു സ്പി​ല്‍​വേ ഗേ​റ്റു​ക​ള്‍ ഇ​പ്പോ​ള്‍ തു​റ​ന്നി​ട്ടു​ണ്ട് . ജ​ല​നി​ര​പ്പ് 419.40 മീ​റ്റ​റാ​യാ​ലാ​ണ് സ്പി​ല്‍​വേ ഗേ​റ്റു​ക​ളി​ലൂ​ടെ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ക. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 417 മീ​റ്റ​റാ​യാ​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ടും 418 മീ​റ്റ​റാ​യാ​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും 419 മീ​റ്റ​റാ​യാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്രഖ്യാപിക്കും . 424 മീ​റ്റ​റാ​ണ് ഫു​ള്‍ റി​സ​ര്‍​വോ​യ​ര്‍ ലെ​വ​ല്‍ . ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചാ​ല്‍ സെ​ക്ക​ന്‍​ഡി​ല്‍ 200 മീ​റ്റ​ര്‍ ക്യൂ​ബ് വേ​ഗ​ത്തി​ല്‍ സ്പി​ല്‍​വേ​യി​ലൂ​ടെ നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം ഒ​ഴു​ക്കിവിടും . റെ​ഡ് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ക്കു​മ്പോ​ള്‍ സെ​ക്ക​ന്‍​ഡി​ല്‍ 200 മീ​റ്റ​ര്‍ ക്യൂ​ബി​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തിലാ​വും വെ​ള്ളം ഒ​ഴു​ക്കു​ക. ഡാ​മി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ നിലവിൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തു​ന്നു​ണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.