Nature

ക​ശ്​​മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ടു തീ​വ്ര​വാ​ദി​കളെ വധിച്ചു 

ശ്രീ​ന​ഗ​ർ : ജ​മ്മു-​ക​ശ്​​മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീകരർ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു . കു​ൽ​ഗാ​മി​ലെ അ​റാ മേ​ഖ​ല​യി​ൽ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ സേ​ന​ക്കു നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി .

ഒ​രു സു​ര​ക്ഷ ഭ​ട​ന്​ പ​രി​ക്കേ​റ്റ​താ​യും ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു . ഇ​തി​നി​ടെ, ര​ജൗ​റി ജി​ല്ല​യി​ൽ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു . ത​നാ​മ​ണ്ഡി മേ​ഖ​ല​യി​ലെ ദ​ർ​ദ​സാ​ൻ ഗ്രാ​മ​ത്തി​ൽ പൊ​ലീ​സി​​െൻറ​യും രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സി​​െൻറ​യും സം​യു​ക്​​ത തി​ര​ച്ചി​ലി​ലാ​ണ്​ ഭീ​ക​ര​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​തെ​ന്നും ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.