Nature

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണം. മഞ്ചേരിയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്.

ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്‌നിലായിരുന്നു. ക്വാന്റെയ്‌നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്രവ സാമ്പിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇത് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. മുഹമ്മദ് അര്‍ബുദത്തിന് ചികിത്സ തേടിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.