Nature

ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം; ജോസഫ് വാഴക്കനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേരാനെത്തിയ ജോസഫ് വാഴക്കനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം.

വൈകീട്ട് നാല് മണിയോടെയാണ് ഈരാറ്റുപേട്ടയിലെ ഒരു വീട്ടില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നത്. ജോസഫ് വാഴക്കനും ഈ യോഗത്തില്‍ എത്തിയിരുന്നു. യോഗം കഴിഞ്ഞിറങ്ങിയപ്പോഴാണ് ജോസഫ് വാഴക്കനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ജോസഫും വാഴയ്ക്കനും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കമെന്നാരോപിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍, ഇക്കാര്യം ഗ്രൂപ്പ് യോഗം ചേര്‍ന്നവര്‍ നിഷേധിക്കുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.