Times Kerala

സിപിഎം നേതാവും ആറ്റിങ്ങൽ എംഎൽഎയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

 
സിപിഎം നേതാവും ആറ്റിങ്ങൽ എംഎൽഎയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: സിപിഎം നേതാവും, ആറ്റിങ്ങൽ എംഎൽഎയുമായ അഡ്വ ബി സത്യനെതിരെ കേസെടുക്കാൻ ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ലീഡർ സാംസ്‌കാരിക വേദി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സിപിഎം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് ലീഡർ സാംസ്‌കാരിക വേദിയുടെ പരാതി. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെയാണ് കോടതി നിർദ്ദേശമനുസരിച്ചു കേസെടുക്കുക. അതേസമയം, രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് കേസെടുക്കുന്നതെന്ന് ബി സത്യൻ എംഎൽഎ പ്രതികരിച്ചു.

Related Topics

Share this story