Times Kerala

വിസ വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

 
വിസ വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്;  ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്

കൊച്ചി: വിസ വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. 2015 -2017 കാലയളവിൽ തിരുവനന്തപുരം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 15, 25000 രൂപ ത‌ട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി. കൈപ്പറ്റി. ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനിൽക്കെ തന്നെ ഇവരുടെ ഒരു ബന്ധുവിൽ നിന്നും സനൽ പഠന വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ കൂടി തട്ടിയെടുത്തു.2018 ൽ ആലപ്പുഴ സി.ജെഎം കോടതി സനൽ ഇടമറുകിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. എന്നാൽ അതിന് മുൻപ് ഇയാൾ ഫിൻലാൻഡിലേക്ക് കടന്നിരുന്നു. കേന്ദ്രവിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നൽകിയ പരാതിയെ തുടർന്നാണ് ഇൻ്റർപോൾ ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

Related Topics

Share this story