Times Kerala

കോവിഡ് വ്യാപനത്തിനിടെ ഇടുക്കിയിലെ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും; വ്യവസായി റോയ് കുര്യനെതിരെ കേസ്; നർത്തകിയെ എത്തിച്ചത് അന്യസംസ്ഥാനത്ത് നിന്നും

 
കോവിഡ് വ്യാപനത്തിനിടെ ഇടുക്കിയിലെ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും; വ്യവസായി റോയ് കുര്യനെതിരെ കേസ്; നർത്തകിയെ എത്തിച്ചത് അന്യസംസ്ഥാനത്ത് നിന്നും

ഇടുക്കി: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ രൂക്ഷമാകുന്നതിനിടെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി റിസോർട്ടിൽ ബെല്ലി ഡാൻസും നിശാപാർട്ടിയും. കോവിഡ് രൂക്ഷമാകുന്നതിനിടെ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. വിവാദമായതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും 250 ലേറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യാൻ പെൺകുട്ടിയെ എത്തിച്ചത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് കേസെടുത്തത്. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്.

‌രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാർട്ടി കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചെന്നു പുറത്ത് വന്ന വിഡിയോയിൽ വ്യക്തമാണ്. നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്.

സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തുവെന്നാണ് വിവരം. അതിനാൽ തന്നെ കെസെടുക്കാൻ പോലീസ് ആദ്യം വിമുഖത കാണിച്ചുവെന്നാണ് റിപ്പോർട്ട്.

Related Topics

Share this story