Times Kerala

നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയുടെ മക്കളുടെ മൊഴിയെടുത്തു

 
നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയുടെ മക്കളുടെ മൊഴിയെടുത്തു

കൊച്ചി: ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ സ്വന്തം മക്കളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട് രഹ്നയുടെ മക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രഹ്നയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് കുട്ടികളുടെ മൊഴിയെടുത്തത്.പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്.‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയായിരുന്നു സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Related Topics

Share this story