Times Kerala

കണ്ടെയ്ൻമെന്റ് സോണുകളിൽ വൈദ്യുതി റീഡിംഗ് ഉപയോക്താവ് എടുക്കണം ; മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം; നിര്‍ദ്ദേശവുമായി കെഎസ്ഇബി

 
കണ്ടെയ്ൻമെന്റ് സോണുകളിൽ വൈദ്യുതി റീഡിംഗ് ഉപയോക്താവ് എടുക്കണം ; മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം; നിര്‍ദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വൈദ്യുതി റീഡിംഗ് എടുക്കാന്‍ പ്രയാസമുള്ള സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി കെഎസ്ഇബി. വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെ.എസ്.ഇ.ബി പറയുന്നു.മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്‌സാപ്പില്‍ അയക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും. ഈ തുക പിന്നീടു റീഡിങ് എടുക്കുമ്പോള്‍ ക്രമീകരിച്ചു നല്‍കും. മീറ്റര്‍ റീഡിങ്ങിനു സമയമാകുമ്പോള്‍ ബോര്‍ഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.സോഫ്റ്റ്വെയര്‍ വിജയിച്ചാല്‍ റീഡിങ് എടുക്കാന്‍ സമയമാകുമ്പോള്‍ ഉപയോക്താവിന് എസ്എംഎസ് ലഭിക്കും. താല്‍പര്യമുള്ളവര്‍ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. ഈ സംവിധാനം നിലവില്‍ വരുന്നതു വരെയാണു മീറ്റര്‍ റീഡര്‍ ഫോണില്‍ വിളിച്ചു പടം എടുത്തു വാട്‌സാപ്പില്‍ ഇടാന്‍ ആവശ്യപ്പെടുക.

Related Topics

Share this story