Times Kerala

തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ്

 
തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ്

തൃശൂർ: ജില്ലയിൽ ഇന്ന് 20പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാല് ബി.എസ്.എഫ് ജവാന്മാരും ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആയി. പത്ത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 26ന് സൗദിയിൽ നിന്നുവന്ന പഴുവിൽ സ്വദേശി, ജൂൺ 18ന് കുവൈത്തിൽ നിന്നെത്തിയ പഴുവിൽ സ്വദേശി, ജൂൺ 21ന് സൗദിയിൽ നിന്നെത്തിയ ചാലക്കുടി സ്വദേശി, ജൂൺ 30ന് ഖത്തറിൽ നിന്നുവന്ന അടാട്ട് സ്വദേശി, ജൂൺ 30ന് ദുബായിൽ നിന്നുവന്ന കുന്നംകുളം സ്വദേശി, റിയാദിൽ നിന്നെത്തിയ വരവൂർ സ്വദേശി, റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി, റിയാദിൽ നിന്നുവന്ന നാട്ടിക, മണ്ണുത്തി സ്വദേശികൾ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നുവന്ന പുല്ലഴി സ്വദേശി, ബംഗളൂരുവിൽ നിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽ നിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി, ജൂൺ 30ന് ബംഗളൂരുവിൽ നിന്നുവന്ന തൃശൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Topics

Share this story