Nature

പാലക്കാട്‌ ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

പാലക്കാട് : ജില്ലയില്‍ ഇന്ന് 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുള്‍പ്പെടെ ഉള്‍പ്പെടെ 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചു .

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ പറയും പ്രകാരമാണ്.

യുഎഇ-11

അകത്തേത്തറ സ്വദേശി(49 പുരുഷന്‍)
എലിമ്ബിലാശ്ശേരി സ്വദേശി (29 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (35 പുരുഷന്‍)
പുതുനഗരം സ്വദേശി (25 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി (27 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശി (27 പുരുഷന്‍)
കിഴക്കഞ്ചേരി വന്ന സ്വദേശി (31 പുരുഷന്‍)
ദുബായില്‍ നിന്നും വന്ന അമ്ബലപ്പാറ സ്വദേശി (51 പുരുഷന്‍)
ദുബായില്‍ നിന്നും വന്ന കപ്പൂര്‍ സ്വദേശി (47 പുരുഷന്‍)
അബുദാബിയില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (24 പുരുഷന്‍)
ഷാര്‍ജയില്‍ നിന്നും വന്ന മനിശ്ശേരി സ്വദേശി (32 പുരുഷന്‍)

കുവൈത്ത്-3

കോട്ടോപ്പാടം സ്വദേശി (35 പുരുഷന്‍)
അമ്ബലപ്പാറ സ്വദേശി (48 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (54 പുരുഷന്‍)

തമിഴ്നാട്-7

തമിഴ്നാട് സ്വദേശി (18 പുരുഷന്‍)
തൃത്താല കുമ്ബിടി സ്വദേശികളായ രണ്ടുപേര്‍ (43,47 പുരുഷന്മാര്‍)
കുളപ്പുള്ളി സ്വദേശി(52 പുരുഷന്‍)
ചെന്നൈയില്‍ നിന്നും വന്ന കൊടുമ്ബ് സ്വദേശി (27 പുരുഷന്‍)
ചെന്നൈയില്‍ നിന്നും വന്ന രണ്ട് വാണിയംകുളം മനിശ്ശേരി സ്വദേശികള്‍ (47,45 പുരുഷന്മാര്‍)

ഒമാന്‍-2

അമ്ബലപ്പാറ സ്വദേശി (31 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (30 പുരുഷന്‍)

സൗദി-3

അമ്ബലപ്പാറ സ്വദേശി (34 പുരുഷന്‍)
പട്ടിത്തറ സ്വദേശി (27 പുരുഷന്‍)
റിയാദില്‍ നിന്നും വന്ന കപ്പൂര്‍ സ്വദേശി (52 പുരുഷന്‍)

ഹൈദരാബാദ്-1

കടമ്ബഴിപ്പുറം പുലാപ്പറ്റ സ്വദേശി (55 സ്ത്രീ)

സമ്ബര്‍ക്കം-2

എരുമയൂര്‍ സ്വദേശികളായ അച്ഛനും(45) മകളും (13). ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും തമിഴ്നാട്ടില്‍ നിന്നും വന്ന ശേഷം ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലും മൂന്ന് പേര്‍ എറണാകുളത്തും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ചികിത്സയില്‍ ഉണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.