Nature

അമ്മാവന്റെ ഭാര്യയുമായി അവിഹിതബന്ധം ; ചോദ്യംചെയ്ത അമ്മാവനെയും മകളെയും യുവാവ് കഴുത്തറുത്ത് കൊന്നു

ഗാസിയാബാദ് : അമ്മാവന്റെ ഭാര്യയുമായി രഹസ്യബന്ധം, ചോദ്യംചെയ്ത അമ്മാവനെയും മകളെയും യുവാവ് കഴുത്തറുത്ത് കൊന്നു . സാഹിബാബാദിൽ താമസിക്കുന്ന അബ്ദുള്ള(38), മകൾ ഹഫ്സ(എട്ട്) എന്നിവരാണ് മരിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്ളയുടെ സഹോദരി പുത്രനായ സാഫിറിനെ(27) പോലീസ് അറസ്റ്റ് ചെയ്തു .

വെള്ളിയാഴ്ച രാവിലെയാണ് അബ്ദുള്ളയെയും മകളെയും വീട്ടിനുള്ളിൽ കൊലചെയ്ത നിലയിൽ കണ്ടെത്തിയത് . ബന്ധുവായ പർവേസ് അബ്ദുള്ളയെ തിരഞ്ഞ് വീട്ടിലെത്തിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല . തുടർന്ന് സമീപത്തെ വീടിന്റെ ടെറസിലൂടെ അബ്ദുള്ളയുടെ വീടിന് മുകളിലേക്ക് കയറി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത് . ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .

പോലീസിന്റെ അന്വേഷണത്തിലാണ് അബ്ദുള്ളയുടെ ഭാര്യ റുക്സാനയും ബന്ധുവായ സാഫിറും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി അടുപ്പത്തിലാണെന്ന് അറിയുന്നത് . തുടർന്ന് സാഫിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു .

ദിവസങ്ങൾക്ക് മുമ്പ് സാഫിറുമായുള്ള ബന്ധത്തെക്കുറിച്ച് അബ്ദുള്ള ഭാര്യയെ ചോദ്യംചെയ്തിരുന്നു . ഇക്കാര്യത്തെച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു . ഇതിനു പിന്നാലെ മറ്റ് രണ്ട് കുട്ടികളുമായി റുക്സാന സ്വന്തം വീട്ടിലേക്ക് പോയി . വ്യാഴാഴ്ച രാത്രി ഇക്കാര്യമറിഞ്ഞ് കുപിതനായ സാഫിർ അമ്മാവനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പൈപ്പിലൂടെ ടെറസിന് മുകളിൽ കയറി സാഫിർ വീടിനകത്ത് പ്രവേശിച്ചു. ഉറങ്ങുകയായിരുന്ന അബ്ദുള്ളയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി.

പിതാവിന്റെ കരച്ചിൽ കേട്ടെത്തിയ മകൾ ഹഫ്സ സംഭവം കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി എട്ട് വയസ്സുകാരിയെയും കഴുത്തറുത്ത് കൊന്നു . ശേഷം വീട്ടിലെത്തിയ സാഫിർ കൊലപാതക വാർത്തകൾ ടി.വി.യിൽ നിരന്തരം നിരീക്ഷിച്ചിരുന്നു . എന്നാൽ റുക്സാനയുടെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ച പോലീസ് സാഫിറിനെ തിരഞ്ഞെത്തി . സംഭവദിവസം ഇയാൾ അബ്ദുള്ളയുടെ വീട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമായി .

പ്രതി കുറ്റം സമ്മതിച്ചതായി എസ്.എസ്.പി. കലാനിധി നൈഥാനി മാധ്യമങ്ങളോട് പറഞ്ഞു. റുക്സാനയ്ക്ക് കൃത്യത്തിൽ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു .

 

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.