Nature

കോവിഡ് ബാധിച്ച്‌ പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു 

റിയാദ് : കോവിഡ് ബാധിച്ച് റിയാദില്‍‌ ഒരു മലയാളി കൂടി മരിച്ചു . പത്തനംതിട്ട അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍വീട് രതീഷ് തങ്കപ്പന്‍ (31) ആണ് മരിച്ചത് . കോവിഡ് ബാധിച്ച്‌ റിയാദ് കിംഗ്ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു .

സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്ന . മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

പിതാവ് : തങ്കപ്പന്‍. മാതാവ് : രമണി. ഭാര്യ: രമ്യ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.