Nature

അരുണാചല്‍പ്രദേശില്‍ 20 പുതിയ കൊവിഡ് കേസുകൾ; രോഗ ബാധിതരുടെ എണ്ണം 252 ആയി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഇന്ന് 20 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 252 ആയി. അരുണാചൽ പ്രദേശിൽ നിലവിൽ 176 പേരാണ് ചികിത്സയിലുള്ളത്. 75 പേർ ഇതുവരെ രോഗമുക്തി നേടി. ഒരാൾ രോഗബാധയേറ്റ് മരിച്ചു. അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇവിടെ ഇതുവരെ 81 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.