Nature

കാൺപൂരിൽ പൊലീസുകാർ കൊല്ലപ്പെട്ട സംഭവം; യുപി സർക്കാരിനെതിരെ പി. ചിദംബരം

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. കാൺപൂരിലെ കൊടുംകുറ്റവാളി വികാസ് ദുബെയുടെ വീട്ടിൽ പൊലീസ് സംഘം റെയ്ഡ് നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സൂര്യാസ്തമയത്തിന് ശേഷം പൊലീസ് സേന കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ പോയതിനെയും ചിദംബരം ചോദ്യം ചെയ്തു.

സൂര്യാസ്തമയത്തിന് ശേഷം പരിശീലനം ലഭിച്ച ഒരു പൊലീസ് സേന ഒരു കുപ്രസിദ്ധ കുറ്റവാളിയെ അറസ്റ്റുചെയ്യാൻ പോകുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

You might also like

Comments are closed.