Nature

കോ​വി​ഡ് 19: റ​ഷ്യ​യി​ൽ മരണസംഖ്യ പ​തി​നാ​യി​രം ക​ട​ന്നു

മോ​സ്കോ: റ​ഷ്യ​യി​ൽ കോ​വി​ഡ് രോഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. ഇന്നലെ 168 പേ​ർ കൂടി രോഗബാധയേറ്റ് മ​രി​ച്ച​തോ​ടെ റ​ഷ്യ​യി​ൽ ആ​കെ മ​ര​ണ​സം​ഖ്യ 10,027 ആ​യി ഉയർന്നു. ആഗോളതലത്തിൽ കോവിഡ് ബാ​ധി​ച്ച് ഏ​റ്റ​വും ​കൂ​ടു​ത​ൽ​പ്പേ​ർ മ​രി​ച്ച പ​തി​നൊ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ് റ​ഷ്യ.

റഷ്യയിൽ 6,74,515 പേ​ർ​ക്കാ​ണ് ഇതുവരെ കോ​വി​ഡ് രോ​ഗം സ്ഥിരീകരിച്ചത്. 446,879 പേ​ർ ഇതുവരെ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 217,609 പേ​ർ ചി​കി​ത്സ​യി​ലാണ്.

You might also like

Comments are closed.