Nature

ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്കായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗൺ കാലത്ത് പൊതു ജനങ്ങൾക്കായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയിലുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ അശ്രാന്തം പ്രവര്‍ത്തിച്ചതായി മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ച് രാജ്യസേവനം പ്രഥമ കാര്യമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്ന് സംസ്ഥാനഘടകങ്ങളുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.