Nature

ഡൽഹിയിൽ ആക്ടിവിസ്റ്റ് രമേശ് മാനെ അജ്ഞാതർ മർദ്ദിച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ആക്ടിവിസ്റ്റ് രമേശ് മാനെ അജ്ഞാതർ മർദ്ദിച്ചു കൊലപ്പെടുത്തി. കൃഷി ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഇദ്ദേഹം ഹർജി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിൽ എന്ന് ആരോപമുണ്ട്.

സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. വീടിനു മുന്നിൽ ഇരിക്കുകയായിരുന്ന രമേശ് മാനെ കാറിൽ വന്ന സംഘം ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡൽഹി ഹൈക്കോടതിയിൽ കാർഷിക ഭൂമി അനധികൃതമായി പിടിച്ചെടുത്തതിനെതിരെ ഇദ്ദേഹം ഹർജി നൽകിയിരുന്നു. പരാതി പിൻവലിക്കാൻ നിരവധി തവണ ഭൂവുടമ സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.