Nature

മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; രണ്ടുപേർ മരിച്ചു, നാല് പേർക്ക് പരിക്ക്

കൊൽക്കത്ത: മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സൂതി ടൗണിന് സമീപമുള്ള വീടിന്റെ മച്ചിൽ ഇരുന്ന് അനധികൃതമായി ബോംബ് നിർമിക്കുന്നതിനിടെ ഇന്നലെ രാത്രി ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ വീട് പൂർണമായും തകര്‍ന്നു. വീട്ടുടമസ്ഥന്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.