Times Kerala

ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്നു..; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് 

 
ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്നു..; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് 

ഓം ശാന്തി ഓശാന  എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോളിതാ വീണ്ടും അച്ഛനായ സന്തോഷം പങ്കുവെക്കുകയാണ് താരം. താനൊരു പെണ്ണ് കുഞ്ഞിന്റെ അച്ഛനായ വിവരമാണ് ജൂഡ് ആന്റണി പങ്കുവെച്ചിരിക്കുന്നത്.ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും കുഞ്ഞ് പിറന്നത്.

“ജൂലൈ ഒന്ന്.ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. Izabel Anna Jude”, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 2015ല്‍ വിവാഹിതരായ ജൂഡിനും ഡയാനയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

Related Topics

Share this story