Nature

കൊറോണില്‍ മരുന്നിനെതിരെ പതഞ്ജലി കമ്പനിക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്‌പൂര്‍: കൊറോണില്‍ മരുന്നിനെതിരെ പതഞ്ജലി കമ്പനിക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ ഹൈക്കോടതി. പതഞ്ജലിയെ കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോടും നിംസ് യൂനിവേഴ്‌സിറ്റി ,ഐസിഎംആർ എന്നിവരോടും കൊറോണില്‍ വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. മരുന്നുമായി ബന്ധപ്പെട്ട ബാബ രാംദേവിന്‍റെ വാദത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹാന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്‌ത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

കൃത്യമായ പരിശോധന നടത്താതെയും ഐസിഎംആറിനും ആയുഷ്‌ മന്ത്രാലയത്തിനും വിശദീകരണം നല്‍കാതെയുമാണ് മരുന്ന് പുറത്തിറക്കിയതെന്നാണ് ഹര്‍ജിക്കാരനായ എസ്.കെ സിങിന്‍റെ വാദം. മരുന്ന് കഴിക്കുന്ന ആള്‍ക്ക് കൊവിഡ് ബാധിച്ചേക്കാമെന്നും മരണസാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

കൊറോണില്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആയി മാത്രം വില്‍പന നടത്താമെന്ന് ആയുഷ്‌ മന്ത്രാലയം അറിയിച്ചിരുന്നു. കൊവിഡ് ചികില്‍സ എന്നതിന് പകരം കൊവിഡ് നിയന്ത്രണം എന്ന പദം ഉപയോഗിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.