Times Kerala

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നൊരു ഫേസ് സ്‌ക്രബർ

 
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നൊരു ഫേസ് സ്‌ക്രബർ

ഇന്ന് നമുക്ക് രാസവസ്തുക്കള്‍  ഒട്ടും ചേർക്കാതെ ഭക്ഷ്യവസ്തുവായ അരി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഫേസ് സ്‌ക്രബറുകൾ ഉണ്ടാക്കാം. അരിപ്പൊടി പ്രധാനമായി ചേർത്തു തയ്യാറാക്കുന്ന ചില ഫേസ് സ്‌ക്രബറുകൾ ഇതാ …..

  • അരിയും തേനും ചേര്‍ത്ത് സ്‌ക്രബറാക്കാം. തരിയുള്ള അരിപ്പൊടിയും തേനും ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുക. ഇത് മുഖക്കുരു മാറ്റാനും സണ്‍ താൻ  കളയാനും സഹായിക്കുന്ന സ്‌ക്രബറാണ്.
  • ബേക്കിംഗ് സോഡയും അരിപ്പൊടിയും ചേര്‍ത്തും സ്‌ക്രബറുണ്ടാക്കാം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് നല്ലൊരു സ്‌ക്രബറാണ് ഇത്. അരിപ്പൊടിയില്‍ അല്‍പം തേനും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേര്‍ത്ത് സ്‌ക്രബറാക്കാം.
  • തക്കാളിയും അരിപ്പൊടിയും ചേര്‍ത്തും നല്ല സ്‌ക്രബറാക്കാം. തക്കാളി നല്ലപോലെ ഉടയ്ക്കുക. അരി വെള്ളത്തിലിട്ടു കുതിര്‍ത്തി അരയ്ക്കുക. തക്കാളിയും അരിയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടാം. മുഖക്കുരു മാറാനും ബ്ലാക്ക്, വൈറ്റ് ഹെഡ്‌സ് മാറാനും ഇത് നല്ലൊരു ഫേസ് സ്‌ക്രബറാണ്.
  • അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ പുളിയുള്ള തൈര് ചേര്‍ത്ത് മുഖത്തിടാന്‍ പറ്റിയ ഫേസ് സ്‌ക്രബറുണ്ടാക്കാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനും മുഖം വരണ്ടുപോകാതിരിക്കാനും സഹായിക്കുന്ന ഒരു സ്‌ക്രബറാണ് ഇത്.
  • അരിപ്പൊടിയും ആപ്പിള്‍ സിഡാര്‍ വിനെഗറും പാലും ചേര്‍ത്തും നല്ല ഫേസ് സ്‌ക്രബറുണ്ടാക്കാം. അല്‍പം അരിപ്പൊടിയില്‍ രണ്ടു തുള്ളി ആപ്പിള്‍ സിഡാര്‍ വിനെഗറും നാലു തുള്ളി പാലും ചേര്‍ത്ത് ഫേസ് സ്‌ക്രബറാക്കാം. ഇത് മുഖത്തു പുരട്ടി അല്‍പസമയം സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

തികച്ചും പ്രകൃതിദത്ത മാര്‍ഗവും വലിയ പണച്ചെലവില്ലാത്തതുമാണ് ഇത്തരം ഫേസ് സ്‌ക്രബറുകള്‍. ഒന്ന് പരീക്ഷിച്ചു നോക്കൂ.

Related Topics

Share this story