Nature

ബെംഗളൂരുവിൽ പി‌എം‌ഒയിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസ്

ബെംഗളൂരു: പി‌എം‌ഒയിലെ ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. പി‌എം‌ഒയുടെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ യുവജന ഉപദേഷ്‌ടാവാണെന്ന് പറഞ്ഞ് ഐടിസി ഗാർഡേനിയ ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. ജൂൺ 16 നും 20 നും ഇടയ്‌ക്കാണ് 22 വയസുകാരനായ അങ്കിത് ദേയ് ബെംഗളൂരുവിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പിഎംഒ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാൽ ഓഫീസിൽ നിന്നും ആരെയും നിയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് കബ്ബൺ പാർക്ക് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഹോട്ടലിൽ നിന്നും ഇയാൾ ഉപേക്ഷിച്ച സന്ദർശന കാർഡുകൾ കണ്ടെത്തി. ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.