Times Kerala

അബു വളയംകുളം നായകനാകുന്ന ദേര ഡയറീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

 
അബു വളയംകുളം നായകനാകുന്ന ദേര ഡയറീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനുവേണ്ടി മധു കറുവത്തില്‍ നിര്‍മിച്ച ദേര ഡയറീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മുഷ്‌ത്താഖ്‌ റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം റിലീസിങ്ങിനായി കാത്തിരിയ്‌ക്കുകയാണ്.

കണ്ടുമടുത്ത പ്രവാസത്തിന്‍റേയും ഗള്‍ഫിന്‍റേയും കഥകളെ കുടഞ്ഞുമാറ്റി വ്യത്യസ്ത കാഴ്ചപ്പാടുമായി എത്തുകയാണ് ഒരൂകൂട്ടം യുവ ചലച്ചിത്രകാരന്മാര്‍. പൂര്‍ണമായും ദുബൈയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അബു വളയംകുളമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. യുസുഫെന്ന അറുപതുകാരൻ നിരവധി വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം.

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മ്മിച്ച മേര്‍ക്കു തൊടര്‍ച്ചി മലൈ എന്ന സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം മലയാളത്തിൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ഇദ്ദേഹം ഈട, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. യുവ താരം ഷാലു റഹീമാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമ്മിട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ 06, ലൂക്ക, മറഡോണ, ഒറ്റയ്‍ക്കൊരു കാമുകൻ, കളി ഇവയാണ് ഷാലു അഭിനയിച്ച സിനിമകള്‍. ദുബായിലെ ഹിറ്റ് എഫ്. എം. 96.7 ആര്‍. ജെയായ അര്‍ഫാസ് ഇഖ്ബാൽ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഇവരെ കൂടാതെ ഷമീര്‍ ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണന്‍, ജയരാജ്, അഷറഫ് കളപ്പറമ്പില്‍, രാഗേഷ് കുങ്കുമത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ഫൈസല്‍, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്‌സ്, അജേഷ് രവീന്ദ്രന്‍, വിനയന്‍, നവീന്‍ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണന്‍ ചന്ദ്ര, കിരണ്‍ പ്രഭാകര്‍, സാല്‍മണ്‍, സുനില്‍ ലക്ഷ്മീകാന്ത്, സന്തോഷ് തൃശൂര്‍, അശ്രഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സംഗീത, സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ, രേഷ്മരാജ്, സിന്‍ജല്‍ സാജന്‍, ബേബി ആഗ്നലെ തുടങ്ങി യു എ ഇയിലെ കലാകാരന്മാർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ദീൻ കമർ, എഡിറ്റിങ്: നവീൻ പി. വിജയൻ, കലാ സംവിധാനം: പ്രദീപ് എം. പി., സജീന്ദ്രൻ പുത്തൂർ‌. പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, വസ്‌ത്രാലങ്കാരം: അജി മുളമുക്ക്, സജിത്ത് അബ്രഹാം, ഗാന രചന: ജോ പോൾ, സംഗീതം: സിബു സുകുമാരൻ, ആലാപനം: വിജയ് യേശുദാസ്, നജീം അര്‍‍ഷാദ്, കെഎസ് ഹരിശങ്കര്‍, ആവണി. യു. എ. ഇ. പ്രൊഡക്ഷൻ മാനേജർ: റെജു ആന്റണി ഗബ്രിയേൽ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്: അജീം ഷാ, മുനീർ പൊന്നൾപ്പ്. സംവിധാന സഹായികൾ: രഞ്ജിത്ത്‌ പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജൻ ജോസ്. ക്യാമറ അസോസിയേറ്റ്: മോനച്ചൻ, ശബ്‌ദലേഖനം: വൈശാഖ് സോബൻ, ശബ്‌ദമിശ്രണം: ഫസൽ എ ബക്കർ. പി. ആർ. ഓ: എ. എസ്. ദിനേശ്, മുജീബ് റഹ്‌മാൻ, നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: അബ്ദുൾ ലത്തീഫ് ഓ. കെ., പബ്ലിസിറ്റി ഡിസൈൻ: പ്രദീപ് ബാലകൃഷ്ണൻ.

Related Topics

Share this story