Times Kerala

ജയിലില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം

 
ജയിലില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം

കോഴിക്കോട് : മുന്‍ കുറ്റവാളികള്‍/എക്സ് പ്യൂപ്പിള്‍/പ്രൊബേഷണര്‍മാര്‍/അഞ്ച് വര്‍ഷത്തി ലധികമായി ജയിലില്‍ കഴിയുന്നവരുടെ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന അഫ്റ്റര്‍കെയര്‍ പ്രോഗ്രാം പ്രകാരം വിവിധ ധനസഹായങ്ങള്‍ക്ക് അപേക്ഷിക്കാം. സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം, അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവക്ക് അപേക്ഷിക്കാം. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷഫോം മാതൃകയും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ (ബി ബ്ലോക്ക്, അഞ്ചാം നില) ലഭിക്കും. അപേക്ഷകള്‍ ജൂലൈ 10 നകം കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ എത്തിക്കണം. ഈ പദ്ധതി പ്രകാരം മുമ്പ് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കുവാന്‍ പാടില്ല.

Related Topics

Share this story