Times Kerala

ആശുപത്രിയിൽ കാണാതായ 63 കാരന്‍റെ മൃതദേഹം മോർച്ചറിയിൽ.! ദുരൂഹതയിൽ പോലീസ് അന്വേഷണം

 
ആശുപത്രിയിൽ കാണാതായ 63 കാരന്‍റെ മൃതദേഹം മോർച്ചറിയിൽ.! ദുരൂഹതയിൽ പോലീസ് അന്വേഷണം

വിജയവാഡ: ആശുപത്രിയിൽ നിന്ന് കാണാതായ 63 കാരനെ ഇതേ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയവാഡ സർക്കാർ ആശുപതിയിൽ നിന്നും ജൂൺ 24 നു കാണാതായ വസന്ത റാവുവാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, രണ്ട് സ്ത്രീകൾ വസന്ത റാവുവിനെ വീൽചെയറിൽ കയറ്റി കൊണ്ടുപോയതായും പിന്നീട് അദ്ദേഹത്തെ കാണാതാവുകയുമായിരുന്നുവെന്നുമാണ് ഭാര്യ പറയുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ പി വെങ്കടേശ്വർലു പറഞ്ഞു.

Related Topics

Share this story